ADVERTISEMENT

തിരുവനന്തപുരം ∙ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നീട്ടിക്കൊണ്ടുപോയ മന്ത്രി സജി ചെറിയാനെ ‘കുത്തി’ സ്പീക്കർ എ.എൻ.ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിച്ചില്ല. ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷേ, മന്ത്രി അവസാനിപ്പിച്ചില്ല. 

പ്രസംഗം നീണ്ടപ്പോൾ വീണ്ടും സ്പീക്കറുടെ ഇടപെടൽ, ‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു ഞാൻ മടുത്തു.’ വകുപ്പിനെക്കുറിച്ചു പറഞ്ഞശേഷം മന്ത്രി ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. തൃശൂരിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു,‘തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ? ഈ ഫ്ലോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണ്?’ തൃശൂർ വിഷയം ചെറുതായൊന്നു പരാമർശിച്ചശേഷം മന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

English Summary:

Minister Saji Cherian's Lengthy Speech Sparks Verbal Spat with Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com