ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎ കൈവശം വയ്ക്കുമെന്ന് റിപ്പോർട്ട്. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം സാധാരണ പ്രതിപക്ഷത്തിനാണ് നൽകാറുള്ളതെങ്കിലും ഇത്തവണ എൻഡിഎയിലെ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം. ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ഒഴിവാക്കി സഭയെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഡപ്യൂട്ടി സ്പീക്കറെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിക്കാകും ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുകയെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. വാജ്പേയ് സർക്കാരിൽ സ്പീക്കറായിരുന്ന ടിഡിപി എംപി ജിഎംസി ബാലയോഗിയുടെ മകൻ ഹരീഷ് ബാലയോഗിക്കാണ് സാധ്യത കൽപ്പിക്കുന്നത്.

English Summary:

NDA Likely To Keep Deputy Speaker Post, Announcement Soon: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com