ADVERTISEMENT

ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്.

നീറ്റ് യുജി ഫലങ്ങളിലെ ക്രമക്കേടുകളെത്തുടർന്നു ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രസംഗിക്കുന്ന ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ അടക്കം മറികടന്ന് നേതാക്കളും പ്രവർത്തകരും മുന്നോട്ടുനീങ്ങി. ഇതിനുപിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി പേർക്ക് ലാത്തി ചാർജിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

English Summary:

Neet- UG: Rahul Mamkootathil Injured During Youth Congress Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com