ADVERTISEMENT

ന്യൂഡൽഹി∙ സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി ടെലിവിഷൻ നടി ഹിനാ ഖാൻ. അർബുദത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ നടി പറഞ്ഞു.

‘‘മുന്നോട്ടുപോകുകയാണ്. അസുഖത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും ഞാൻ സുഖമായിരിക്കുന്നു. ഈ അസുഖത്തെ നിശ്ചയദാർഢ്യത്തോടെ അതിജീവിക്കാന്‍ ശക്തയും പ്രതിജ്ഞാബദ്ധയുമാണ് ഞാൻ. ചികിൽസ തുടങ്ങിയിട്ടുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയാറാണ്’’–ഇൻസ്റ്റഗ്രാമിൽ ഹിന ഖാൻ കുറിച്ചു.

തന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും നടി പറഞ്ഞു. ഈ യാത്രയിൽ ഇതേ സാഹചര്യത്തിലൂടെ കടന്നുപോയവരുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണച്ചു കൊണ്ടുള്ള നിർദേശങ്ങളും വിലമതിക്കാനാകാത്തതാണെന്നും ഹിന പറഞ്ഞു.

English Summary:

Actor Hina Khan Reveals Breast Cancer Diagnosis: "Will Overcome This Challenge"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com