ADVERTISEMENT

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. സുനിലും പ്രേമചന്ദ്രനും ചേർന്നാണ് മുഖ്യപ്രതി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതെന്നാണ് പൊലീസ് നിഗമനം. ഇവരുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് സംശയം.

പൊലീസ് സ്റ്റേഷനിൽ ഇടയ്ക്കിടെ വന്നു പരിചയമുള്ള അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം വലിയ രീതിയിൽ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കുക്കൂട്ടി.

കുറ്റം സമ്മതിച്ച അമ്പിളി, കൊലപാതക കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതൽ നൽകുന്നത്. തിങ്കളാഴ്ച രാത്രി 11.45നു കാർ പരിശോധിച്ച തമിഴ്നാട് പൊലീസാണ് ഡ്രൈവിങ് സീറ്റിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടത്.

English Summary:

More Arrest in Kaliyikkavila Quarry Owner Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com