ADVERTISEMENT

തിരുവനന്തപുരം∙ മണ്ണന്തലയിൽ മൂന്നു വയസുകാരനു പൊള്ളലേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ട്വിസ്റ്റ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്ന ആരോപണം തെറ്റാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതേ തുടർന്ന്, കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ പൊലീസ് വിട്ടയച്ചു.

മുത്തച്ഛനാണ് കുട്ടിയെ പൊള്ളിച്ചതെന്ന് ആശുപത്രിയിലെത്തിയ മാധ്യമങ്ങളോടാണ് അച്ഛൻ വെളിപ്പെടുത്തിയത്. തുടർന്ന്, കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ മുത്തച്ഛന് പങ്കില്ലെന്ന് വ്യക്തമായത്. കുടുംബ വഴക്കിനെ തുടർന്നാണ് കുട്ടിയുടെ അച്ഛൻ ആരോപണം ഉന്നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കുട്ടിയുടെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ‌ഒഴിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, സംഭവസമയം മുത്തച്ഛൻ വീട്ടിൽ ഇല്ലായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മൂമ്മയുടെ കൈയിൽ നിന്നു ചായപ്പാത്രം തെന്നി വീണാണ് കുഞ്ഞിനു പൊള്ളലേറ്റതെന്നാണ് വിവരം. അമ്മൂമ്മയും ഇക്കാര്യം പൊലീസിനോടു സമ്മതിച്ചു.

കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെയാണ് പാത്രം തെന്നിവീണത്. സംഭവം നടക്കുമ്പോൾ മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമായി. ഇതോടെ, മുത്തച്ഛനെ മണ്ണന്തല പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

English Summary:

Toddler Suffers Severe Burns, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com