തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം, 4 മരണം; 2 നിർമാണ യൂണിറ്റ് പൂർണമായും തകർന്നു
Mail This Article
×
ചെന്നൈ ∙ തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു.
മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
English Summary:
Deadly Blast at Guru Star Fireworks in Tamil Nadu – Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.