കണ്ണൂരിൽ ആസിഡ് ചോർച്ച; 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mail This Article
കണ്ണൂർ∙ പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസന്റ് നഴ്സിങ് കോളജിലെ 10 വിദ്യാർഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.
അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലും സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ലോറിയിൽനിന്ന് ആസിഡ് മാറ്റാൻ തുടങ്ങി. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.