ADVERTISEMENT

കോഴിക്കോട്∙ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മേയ് 21ന് മലപ്പുറത്ത് അഞ്ചു വയസ്സുകാരിയും ജൂൺ 16 ന് കണ്ണൂരില്‍ പതിമൂന്ന് വയസ്സുകാരിയും മരിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ച രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു പേരേ ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പഠനം ആവശ്യപ്പെട്ട് എം.പി. കത്തയച്ചത്. 

English Summary:

Amoebic meningoencephalitis: expert team should be sent for study; MK Raghavan's letter to the Union Health Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com