ADVERTISEMENT

അത്തോളി (കോഴിക്കോട്)∙ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. ‍അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60)  എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്. കുറുക്കനെ പിടികൂടി. 

English Summary:

A fox attacked members in Modakkallur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com