ADVERTISEMENT

കോഴിക്കോട് ∙ ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുത്ത സ്വകാര്യ കമ്പനി അധികൃതരെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാരും സംരക്ഷണ സമിതിയും. കമ്പനി അധികൃതർ കോംപ്ലക്സ് സന്ദ‍ര്‍ശിക്കാന്‍  എത്തുമെന്നറിഞ്ഞാണ് പ്രതിഷേധവുമായി നൂറിലധികം പേർ രംഗത്തെത്തിത്. കോംപ്ലക്സിനുള്ളിൽ പ്രവേശിക്കാൻ പൊലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. കമ്പനി അധികൃതർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് സന്ദർശനം മാറ്റിവയ്ക്കുമെന്നാണ് വിവരം.



ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുന്നിലെ പ്രതിഷേധക്കാർ   ചിത്രം: എം.ടി.വിധുരാജ്∙മനോരമ
ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുന്നിലെ പ്രതിഷേധക്കാർ ചിത്രം: എം.ടി.വിധുരാജ്∙മനോരമ

കനറാ ബാങ്കില്‍നിന്ന് 2013ല്‍ എടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പൊതുമേഖലയിലെ സ്റ്റീല്‍ കോംപ്ലക്സ് പ്രതിസന്ധിയിലായത്. ഒടുവില്‍ ഛത്തീസ്ഗഡിലെ ഔട്ട്സോഴ്സിങ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കഴിഞ്ഞ ഏഴിന് കമ്പനി പ്രതിനിധികള്‍ സ്റ്റീല്‍ കോംപ്ലക്സ് സന്ദര്‍ശിക്കാനെത്തിയെങ്കിലും സമരസമിതിയുടെ പ്രതിഷേധം കാരണം അകത്ത് കടക്കാനായില്ല. കമ്പനി പ്രതിനിധികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് വീണ്ടും എത്താൻ നീക്കം നടത്തിയത്. 

സ്റ്റീല്‍ കോംപ്ലക്സ് ഛത്തീസ്ഗഡ് കമ്പനിക്ക് വിറ്റത് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അംഗീകരിച്ചതാണ്. 300 കോടിയോളം രൂപ വിലമതിക്കുന്ന സ്റ്റീല്‍ കോംപ്ലക്സാണ് 25 കോടിക്കു സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്നാണ് ആരോപണം.

English Summary:

Kozhikode Locals Protest Against Steel Complex Takeover by Private Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com