ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത്തവണ സഭ മര്യാദയ്ക്കു നിരക്കാത്ത സംഭവങ്ങളുണ്ടായതായി സ്പീക്കർ ഓം ബിർള. ഭരണഘടനയ്ക്ക് അനുസരിച്ചാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ഉന്നതതല സമിതിയ്ക്ക് രൂപം നൽകും. ഭാവിയിൽ സത്യപ്രതിജ്ഞ​കൾ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനാണ് സമിതിയെന്നും ഓം ബിർള ലോക്സഭയിൽ പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു സ്പീക്കറുടെ പ്രസ്താവന. കോൺഗ്രസ് അംഗങ്ങളായ എംപിമാർ ഭരണഘടനയുടെ മാതൃക ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതും മുദ്രാവാക്യം വിളിച്ചതുമൊക്കെയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. സ്പീക്കറുടെ പ്രസ്താവനയ്ക്ക് പിന്നാലെ സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി.

നീറ്റ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനു മുൻപായി പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം കേന്ദ്ര സർക്കാർ നിർത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഇന്ത്യ സഖ്യ എംപിമാരുടെ പ്രതിഷേധം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചായിരുന്നു പാർലമെന്റ് നടപടികൾ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com