ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ–1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്–1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. 2023 സെപ്റ്റംബർ 2നായിരുന്നു വിക്ഷേപണം.

ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ ദൗത്യം എത്തിയത്. ആദ്യഭ്രമണം പൂർത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വർഷം സൂര്യനെ നിരീക്ഷിക്കാനാണു ലക്ഷ്യം. വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഫെബ്രുവരി 22നും ജൂൺ7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകൾ ജ്വലിപ്പിച്ചിരുന്നു. 

English Summary:

Aditya L-1 Completes First Orbit Around Lagrangian Point-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com