സഭാരേഖകളിൽനിന്നു നീക്കിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണം: സ്പീക്കർക്ക് രാഹുലിന്റെ കത്ത്
Mail This Article
×
ന്യൂഡൽഹി ∙ പാർലമെന്റിൽ താൻ നടത്തിയ പ്രസംഗത്തിലെ, സഭാരേഖകളിൽനിന്നു നീക്കിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി. സ്പീക്കർ തിരഞ്ഞുപിടിച്ച് പ്രസംഗ ഭാഗങ്ങൾ നീക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
‘‘ആരോപണങ്ങൾ നിറഞ്ഞതായിരുന്നു ബിജെപി എംപി അനുരാഗ് ഠാക്കൂർ നടക്കിയ പ്രസംഗം. എന്നാൽ അദ്ഭുതമെന്നോണം, ഒരേ ഒരു വാക്കു മാത്രമാണ് അതിൽനിന്ന് നീക്കിയത്.’’–രാഹുൽ ഗാന്ധി കത്തിൽ ആരോപിച്ചു. തന്റെ പ്രസംഗത്തിന്റെ വലിയൊരു ഭാഗം വെട്ടിമാറ്റിയിട്ടുണ്ട്. വസ്തുതാപരമായ കാര്യങ്ങളാണ് താൻ പറഞ്ഞത്. റൂൾ 380 പ്രകാരം നീക്കപ്പെടേണ്ടതൊന്നും പ്രസംഗത്തിലില്ല. ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഓരോ അംഗത്തിനും 105 (1) അനുച്ഛേദപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ പറഞ്ഞു.
English Summary:
Rahul Gandhi writes to Speaker over expunged his remarks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.