ADVERTISEMENT

തിരുവനന്തപുരം∙ പാർലമെന്‍ററി മര്യാദകൾക്കു നിരക്കാത്ത പ്രസംഗമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. രാഷ്ട്രപതിയുടെ  അഭിസംബോധനയ്ക്കു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നന്ദി പറഞ്ഞില്ല. അപമാനകരമായ പരാമർശങ്ങളിൽ നൂറു കോടി വരുന്ന ഹിന്ദു സമൂഹത്തോട് രാഹുൽ മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

‘‘ഹിന്ദുക്കൾ അക്രമികളും അസത്യവും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുമാണെന്നു രാഹുലിനെ ആരാണ് പഠിപ്പിച്ചത്? സഹിഷ്ണുതയുള്ള, സത്യവും ധർമവും മാർഗമാക്കിയ, എല്ലാവരേയും ഉൾക്കൊള്ളുന്ന മതമാണു ഹിന്ദുമതം. രാഹുലിന്‍റെ പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരും മാപ്പ് പറയണം.  ഹിന്ദു സമൂഹത്തിന്‍റെ വോട്ട് നേടി വിജയിച്ചവരാണ് രാഹുൽ ഗാന്ധിയെ പ്രോത്സാഹിപ്പിച്ചത്’’ – വി.മുരളീധരൻ പറഞ്ഞു.

സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സ്പീക്കർ അനുമതി നൽകാത്ത ചിത്രങ്ങൾ സഭയിൽ ഉയർത്തിയതും  ഭരണഘടനാ പദവി വഹിക്കുന്നയാൾക്ക് യോജിച്ച സമീപനമല്ല. രാഹുലിന്റെ പ്രസംഗം മുഴുവൻ അസത്യങ്ങളായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്ന അഗ്നിവീറുകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നത് വസ്തുതാവിരുദ്ധമാണ്. ഒരു കോടി രൂപയാണ് ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നില്ല എന്നതും പച്ചക്കള്ളമാണെന്ന് വി.മുരളീധരൻ പറഞ്ഞു.

English Summary:

V. Muraleedharan Criticizes Rahul Gandhi's Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com