ADVERTISEMENT

തിരുവനന്തപുരം∙ കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയേയും ക്ഷണിക്കാത്തതു വിവാദമാക്കേണ്ടെന്നു കെ.മുരളീധരന്‍. എല്ലാ വര്‍ഷവും ഓരോ നേതാക്കളെയാണു വിളിക്കാറുള്ളത്. മുന്‍പ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ അതുപോലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

ഈ മാസം അഞ്ചിനു തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിലേക്കു സതീശനേയും ചെന്നിത്തലയേയും ക്ഷണിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപപ്പെടുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കെ.മുരളീധരനും സുധാകരനും ചേർന്ന് പുതിയ ചേരിക്ക് രൂപം കൊടുക്കുന്നു എന്നായിരുന്നു വാർത്തകൾ. കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള കരുണാകരന്‍ സ്റ്റഡി സെന്റര്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

English Summary:

K.Muralidharan Clarifies Controversy Over K.Karunakaran's Memorial Program Invitations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com