നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായി; വിവാദമായ പരീക്ഷ റദ്ദാക്കണമെന്നു വിജയ്
Mail This Article
×
ചെന്നൈ∙ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നിർത്തലാക്കുകയോ തമിഴ്നാടിനെ പരീക്ഷയിൽനിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാര്‍ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണയറിയിച്ചു.
വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ ചേർക്കണമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ്. വിവാദമായ പരീക്ഷ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary:
Neet test has lost faith
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.