20 വർഷം കൂടി ഭരിക്കുമെന്ന് മോദി; ഹാഥ്റസ് ദുരന്തത്തിൽ ഭോലെ ബാബയ്ക്കെതിരെ കേസ്: ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
ഇനിയും 20 വർഷം രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മൂന്നിലൊന്നു കാലമേ പൂർത്തിയായിട്ടുള്ളൂ. അടുത്ത അഞ്ചു വർഷം ഇന്ത്യ പുതിയ ഉയരങ്ങളിലേക്കെത്തുമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ വിട്ടു.
വാർത്ത വായിക്കാം
‘ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടി; 60,000 ആളുകൾക്ക് പകരം 2.5 ലക്ഷം’
മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ അനുയായികൾ തിരക്കുകൂട്ടിയതാണു ഹാഥ്റസിൽ വൻ അപകടത്തിനു വഴിയൊരുക്കിയത്. മരിച്ച 116 പേരിൽ 110 സ്ത്രീകളും 5 കുട്ടികളുമുണ്ട്. അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പ്രഭാഷകൻ ഭോലെ ബാബയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ബാബ ഒളിവിലാണ്.
വാർത്ത വായിക്കാം
‘ശ്രീകലയെ കൊന്നത് മദ്യം നൽകി ബോധംകെടുത്തി; കല്ലു പോലും ദ്രവിക്കുന്ന രാസവസ്തു ടാങ്കിലൊഴിച്ചു’
15 വർഷം മുൻപ് കാണാതായ ശ്രീകലയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പ്രതിയായേക്കുമെന്ന് വിവരം. ഇതാരാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. മൃതദേഹം മറവു ചെയ്ത സ്ഥലം കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്തേക്കുമെന്നും വിവരമുണ്ട്. സെപ്റ്റിക് ടാങ്കിലെ മൃതദേഹാവശിഷ്ടത്തിൽ മാലയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. പരിശോധനയ്ക്ക് ഫൊറൻസിക്കിന്റെ പ്രത്യേക സംഘമെത്തി.
വാർത്ത വായിക്കാം
80,000 ഭേദിച്ച് ചരിത്രം കുറിച്ച് സെൻസെക്സ്
ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570 പോയിന്‍റിലധികം (0.7%) കുതിച്ച് സെൻസെക്സ് ഈ നാഴികക്കല്ല് മറികടക്കുകയായിരുന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 605 പോയിന്‍റ് നേട്ടവുമായി 80,040ലാണ് സെൻസെക്സുള്ളത്.
വാർത്ത വായിക്കാം
സിനിമ മേഖലയിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ ഉള്‍പ്പെടെയുള്ളവ നിർബന്ധമാക്കുന്നു എന്നറിയിച്ചു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നൽകി. നിർമാതാക്കളുടെ അസോസിയേഷനാകും അക്രഡിറ്റേഷൻ നൽകുക.
വാർത്ത വായിക്കാം