ADVERTISEMENT

ഹാഥ്റസ്∙ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹാഥ്‌റസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 5.10ന് ഡൽഹിയിൽനിന്നും ഹാഥ്റസിലേക്ക് പുറപ്പെട്ട രാഹുലിനൊപ്പം അഖിലേഷ് യാദവുമുണ്ട്.

ഹാഥ്റസ് അപകടത്തിൽ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രാർഥനാ ചടങ്ങിന്റെ സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇതുവരെ ചേർത്തിട്ടില്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.

ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബയ്ക്കായി മെയിന്‍പുരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Rahul Gandhi’s Visit to Hathras After Deadly Stampede Sparks National Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com