ADVERTISEMENT

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ലുധിയാനിലെ സിവിൽ ഹോസ്പിറ്റലിനു സമീപത്തു വച്ചായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമികൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപ് ഥാപ്പറിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ നിഹാംഗുകള്‍ ആക്രമിക്കാനെത്തിയപ്പോൾ ഇയാൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു. 

ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

English Summary:

Nihang Sikhs attack Shiv Sena leader Sandeep Thapar with swords in full public view in Ludhiana; condition critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com