ആംസ്ട്രോങ് വധം: ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റി
Mail This Article
×
ചെന്നൈ∙ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വിവാദമായതിനു പിന്നാലെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിനെ സ്ഥലം മാറ്റി. പുതിയ കമ്മിഷണറായി ലോ ആൻഡ് ഓർഡർ എഡിജിപി എ.അരുണിനെ നിയമിച്ചു. തമിഴ്‌നാട് പൊലീസ് ട്രെയിനിങ് കോളജ് ഡിജിപിയായാണ് സന്ദീപ് റായ് റാത്തോഡിന്റെ നിയമനം. ഡേവിഡ്സൺ ദേവാശീർവാദമാണ് പുതിയ ലോ ആൻഡ് ഓർഡർ എഡിജിപി.
അതേസമയം, കടല്ലൂർ ജില്ലയിൽ പിഎംകെ നേതാവിനെ നാലുപേർ ആക്രമിച്ചു. പരുക്കേറ്റ ശങ്കറിനെ പുതുച്ചേരി ജിപ്മെർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സഹോദരന്റെ കൊലക്കേസിൽ ശങ്കർ സാക്ഷിയായിരുന്നുവെന്ന് പിഎംകെ അധ്യക്ഷൻ എസ്. രാംദോസ് പറഞ്ഞു.
English Summary:
Amstrong Murder: Chennai City Police Commissioner Transfered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.