ADVERTISEMENT

കൊച്ചി∙ താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന അമ്മയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ അഭിപ്രായ പ്രകടനം നടത്തില്ല. സമൂഹ മാധ്യമങ്ങളിൽ ഇടപെടല്‍ സജീവമാക്കും. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിനു ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു.

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.

വനിതാ അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരവാഹി തിരഞ്ഞെടുപ്പിൽ തർക്കം നടന്നിരുന്നു. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നാലു വനിതകള്‍ വേണം. എന്നാല്‍ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടു നേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്‍സിബയേയും സരയുവിനേയും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവിൽ ഇവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബാക്കി വന്ന ഒരാളുടെ ഒഴിവിലാണ് ജോമോളെ നിയമിച്ചിരിക്കുന്നത്.

English Summary:

Actress Jomol Joins Executive Team of Star Organization 'Amma'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com