ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡിലായിരുന്നു ആക്രമണം. പരുക്കേറ്റ അഞ്ചു സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. 

വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.  രണ്ടു ദിവസത്തിനിടെ ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തിന് ഒരു സൈനികന് പരുക്കേറ്റിരുന്നു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കുവയ്ക്കുന്ന ജില്ലയാണ് കത്വ. 6 ഭീകരരെയാണ് 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്.

English Summary:

Terrorist attack in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com