പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ച് കോച്ച് മനു, പിഎസ്സി അംഗത്വമെന്ന ലോട്ടറി: അറിയാം പ്രധാന വാർത്തകൾ
Mail This Article
തിരുവനന്തപുരം∙ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിനു ശേഷം മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
വായിക്കാം: പെൺകുട്ടിയെ പീഡിപ്പിച്ചെന്നു സമ്മതിച്ച് കോച്ച് മനു; ‘നഗ്നചിത്രമെടുത്തത് ബിസിസിഐയ്ക്കെന്ന് പറഞ്ഞ്’
തുടർച്ചയായുള്ള ആക്രമണങ്ങളിലൂടെ ജമ്മു കശ്മീരിൽ ഭീതി പരത്താനുള്ള ശ്രമത്തിലാണു ഭീകരർ. ഒരു മാസത്തിനിടെയുണ്ടായ 5 ഭീകരാക്രമണങ്ങൾ ഇതിനു തെളിവ്. ഏറ്റവുമൊടുവിൽ കഠ്‌വയിലുണ്ടായ ആക്രമണത്തിൽ 5 കരസേനാംഗങ്ങളാണു വീരമൃത്യു വരിച്ചത്. ഭീകരർക്കെതിരെ നെഞ്ചുവിരിച്ചു പൊരുതുന്ന സേന ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ജമ്മു കശ്മീരിലുടനീളം നിതാന്ത ജാഗ്രതയിൽ നിലയുറപ്പിച്ചിരിക്കുകയാണു സേന.
വായിക്കാം: കേന്ദ്രവാദം പൊളിക്കാൻ ഭീകരർ; ഒളിപ്പോരാട്ടം: കശ്മീരിൽ പർവത ബറ്റാലിയന് രൂപം നൽകാൻ സൈന്യം
പിഎസ്‌സി അംഗമായാൽ എന്താണു ഗുണം? പിഎസ്‌സി അംഗത്വത്തിനായി സിപിഎം നേതാവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ആരോപണം വിവാദമാകുമ്പോൾ ഈ ചോദ്യമാണുയരുന്നത്. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമാണു പദവിയെ ആകര്‍ഷകമാക്കുന്നത് എന്നാണ് മറുപടി. ഒരു പിഎസ്‌സി അംഗത്തിന് ആകെ ശമ്പളമായി ലഭിക്കുന്നത് 2,42,036 രൂപയാണ്. ഇതു പോരെന്ന നിലപാടിലാണു പിഎസ്‌സി. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.
വായിക്കാം: യുപിഎസ്‌സിയിൽ 9 പേർ, കേരളത്തിൽ 21: ലക്ഷങ്ങൾ ശമ്പളം, പെൻഷൻ; പിഎസ്‍സി അംഗത്വമെന്ന ലോട്ടറി
ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു കെ.കെ.രമ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. വടക്കന്‍ മേഖലയിലെ പല ജയിലുകളും ഭരിക്കുന്നത് ടിപി വധക്കേസിലെ പ്രതികളാണ്. സര്‍ക്കാരിനെപോലും മുള്‍മുനയില്‍ നിര്‍ത്താന്‍ ശേഷിയുള്ളവരാണ് ഈ ക്രിമിനലുകള്‍. സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ്. സര്‍ക്കാര്‍ നിര്‍ദേശമില്ലതെ എങ്ങനെയാണ് ശിക്ഷയിളവിനുള്ള പട്ടികയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ ഉള്‍പ്പെടുത്താന്‍ കഴിയുക?
വായിക്കാം: ‘ജയിലുകൾ ഭരിക്കുന്നത് ടിപി കേസ് പ്രതികൾ;സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശേഷി’
ഗോമാംസം കടത്താൻ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂർ ഔദ്യോഗിക അനുമതി നൽകിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റർ ഹെഡിൽ ബിഎസ്എഫിന് നൽകിയെന്നാണ് ആരോപണം.
വായിക്കാം: ‘ഗോമാംസ കള്ളക്കടത്തിന് ഔദ്യോഗിക അനുമതി’, കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായി മഹുവ മൊയ്ത്ര