ADVERTISEMENT

തിരുവനന്തപുരം ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു കെ.കെ.രമ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. വടക്കന്‍ മേഖലയിലെ പല ജയിലുകളും ഭരിക്കുന്നത് ടിപി വധക്കേസിലെ പ്രതികളാണ്. സര്‍ക്കാരിനെപോലും മുള്‍മുനയില്‍ നിര്‍ത്താന്‍ ശേഷിയുള്ളവരാണ് ഈ ക്രിമിനലുകള്‍. സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ്. സര്‍ക്കാര്‍ നിര്‍ദേശമില്ലതെ എങ്ങനെയാണ് ശിക്ഷയിളവിനുള്ള പട്ടികയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ ഉള്‍പ്പെടുത്താന്‍ കഴിയുക?

സംഭവം പുറത്തായപ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്റെ മൊഴി എടുത്ത ഉദ്യോഗസ്ഥനെ വയനാട്ടിലേക്കു മാറ്റി. അദ്ദേഹം എന്തു തെറ്റാണു ചെയ്തത്. മൊഴി എടുക്കാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. അതിനുള്ള പ്രതികാര നടപടിയായി സ്ഥലം മാറ്റി. പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാര്‍ ഒത്താശയോടെ വലിയ അഭിഭാഷകരെ നിയോഗിക്കുന്നു.

എവിടെ നിന്നാണ് ഈ കൊലയാളികള്‍ക്കു പണം ഉണ്ടാകുന്നത്? കേസ് നടത്താന്‍ പാര്‍ട്ടി ഇവര്‍ക്കു പണം നല്‍കുന്നു. അതിനുള്ള സഹായങ്ങളെല്ലാം സര്‍ക്കാരും ചെയ്തുകൊടുക്കുകയാണ്. പിണറായി വിജയൻ സര്‍ക്കാര്‍ ഇനി അധികാരത്തിലെത്തില്ലെന്ന് ഇവര്‍ക്കറിയാം. അതിനു മുന്‍പ് പ്രതികളെ പുറത്തെത്തിക്കാനുളള ശ്രമമാണു നടത്തുന്നത്. അതുകൊണ്ടാണു കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാതെ അടയിരിക്കുന്നത്. ഫയല്‍ മുഖ്യമന്ത്രിയുടെ മേശയിലാണ്– രമ കുറ്റപ്പെടുത്തി.

English Summary:

KK Rema MLA Accuses Government of Shielding TP Chandrasekaran Murder Case Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com