ADVERTISEMENT

പെരുമ്പാവൂർ∙ കെട്ടിടത്തിനു മുകളിൽനിന്നു വീണ് യുവാവു മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ് മരിച്ചത്. പെരുമ്പാവൂർ ഭജനമഠത്തിനു സമീപമുള്ള മേഘ ആർക്കേഡിനു മുകളിൽനിന്ന് വീഴുകയായിരുന്നു. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ചൊവ്വാഴ്ച പുലർച്ചയായിരുന്നു അപകടം. ലിയോ തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തുകയാണ്.

English Summary:

Young man Dies After Plunging from Building in Perumbavoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com