ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കഠ്‍വയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം തുടരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്നു കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു. കഠ്‌വയ്ക്കു പുറമേ ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിലാണു സൈന്യവും പൊലീസും തിരച്ചിൽ നടത്തുന്നത്. 

തിങ്കളാഴ്ച ഉച്ചയ്ക്കു സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. കഠ്‌വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡില്‍ നടന്ന ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും 6 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വനമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ആറു ഭീകരരെ വധിച്ചു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കഠ്‌വ. ഞായറാഴ്ച രജൗറിയിലും ആക്രമണമുണ്ടായിരുന്നു.

English Summary:

Army and Police Intensify Probe into Kathwa Grenade Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com