തുരങ്കത്തിൽ വെള്ളക്കെട്ട്: കൊങ്കൺ വഴിയുള്ള ട്രെയിനുകൾ തിരിച്ചുവിട്ടു, വലഞ്ഞ് യാത്രക്കാർ
Mail This Article
മുംബൈ ∙ ഗോവ പെർണേമിലെ തുരങ്കത്തിൽ വെളളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങി. കേരളത്തിലേക്കുള്ളതടക്കം ഒട്ടേറെ ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. പല ട്രെയിനുകളും റദ്ദാക്കി. പതിനായിരക്കണക്കിന് ആളുകളാണു വലഞ്ഞത്.
ഇന്നലെ (ഒൻപതാം തീയതി) പുറപ്പെട്ട് കൊങ്കൺ പാതയിൽ കുടുങ്ങിയ താഴെ പറയുന്ന ട്രെയിനുകൾ പൻവേലിൽ തിരികെ എത്തിച്ച് പുണെ– ഗുണ്ടയ്ക്കൽ–ഇൗറോഡ്– ഷൊർണൂർ വഴി തിരിച്ചുവിട്ടു:
∙ പൻവേൽ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345)
∙ കുർള എൽടിടി - കൊച്ചുവേളി എക്സ്പ്രസ് (22113)
∙ നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസ് (12432)
∙ ഭാവ്നഗർ - കൊച്ചുവേളി എക്സ്പ്രസ് (19260)
∙ കുർള എൽടിടി - എറണാകുളം തുരന്തോ എക്സ്പ്രസ് (12223)
ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ് (20932) സൂറത്തിൽ നിന്ന് ജൽഗാവ്–വാർധ–വിജയവാഡ–കോയമ്പത്തൂർ വഴി തിരിച്ചുവിട്ടു.
റദ്ദാക്കിയ ട്രെയിനുകൾ:
1. തിരുവനന്തപുരം സെൻട്രൽ - ലോകമാന്യ തിലക് (ടി) എക്‌സ്‌പ്രസ് (16346)
2. മംഗലാപുരം ജംക്‌ഷൻ – സിഎസ്എംടി മുംബൈ (12134)
3. മംഗലാപുരം സെൻട്രൽ – ലോകമാന്യ തിലക് മൽസ്യഗന്ധ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12620)
കേരളത്തിൽനിന്നുള്ള വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ:
1. ഹസ്രത് നിസാമുദ്ദീൻ - എറണാകുളം ജംക്‌ഷൻ മംഗള എക്സ്പ്രസ്(12618): (09/07/2024 ന് യാത്ര ആരംഭിച്ചത്), പൻവേൽ - ലോണാവാല - പുണെ - മിറാജ് - ലോണ്ട - മഡ്ഗാവ് വഴി തിരിച്ചുവിടും.
2. തിരുനെൽവേലി - ജാംനഗർ എക്‌സ്‌പ്രസ് (19577): (നിലവിൽ കുംതയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ - ഈറോഡ് ജംക്‌ഷൻ - ധർമവരം - ഗുണ്ടക്കൽ ജംക്‌ഷൻ - പുണെ ജംക്‌ഷൻ - ലോണാവാല - പൻവേൽ വഴി തിരിച്ചുവിടും.
3. നാഗർകോവിൽ-ഗാന്ധിധാം എക്‌സ്പ്രസ് (16336): (നിലവിൽ ഉഡുപ്പിയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ - ഈറോഡ് ജംക്‌ഷൻ - ധർമ്മവരം - ഗുണ്ടക്കൽ ജംക്‌ഷൻ - റായ്ച്ചൂർ–വാഡി–സോലാപുർ ജംക്‌ഷൻ –പുണെ ജംക്‌ഷൻ - ലോണാവാല - പൻവേല്‍ വഴി തിരിച്ചുവിടും.
4. എറണാകുളം ജംക്‌ഷൻ- ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് (12283): (നിലവിൽ ജോക്കാട്ടെയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ - ഈറോഡ് ജംക്‌ഷൻ - ധർമവരം - ഗുണ്ടക്കൽ ജംക്‌ഷൻ– റായ്ചുർ– വാഡി– സോലാപുർ ജംക്‌ഷൻ - പുണെ ജംക്‌ഷൻ - ലോണാവാല - പൻവേൽ വഴി തിരിച്ചുവിടും.
5. എറണാകുളം ജംക്‌ഷൻ - ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655): (നിലവിൽ തലശ്ശേരിയിൽ നിൽക്കുന്നത്) ഷൊർണൂർ ജംക്‌ഷൻ - ഈറോഡ് ജംക്‌ഷൻ - ധർമവരം - ഗുണ്ടക്കൽ ജംക്‌ഷൻ– റായ്ചുർ– വാഡി– സോലാപുർ ജംക്‌ഷൻ - പുണെ ജംക്‌ഷൻ - ലോണാവാല - പൻവേല്‍ വഴി തിരിച്ചുവിടും.
6. പൻവേൽ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345): പൻവേൽ–പുണെ–ഗുണ്ടയ്ക്കൽ– ഈറോഡ്– ഷൊർണൂർ വഴി തിരിച്ചുവിടും
7. കുർള എൽടിടി - കൊച്ചുവേളി എക്സ്പ്രസ് (22113): പൻവേൽ–പുണെ– ഗുണ്ടയ്ക്കൽ– ഈറോഡ്–ഷൊർണൂർ വഴി തിരിച്ചുവിടും
8. നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസ് (12432): പൻവേൽ– പുണെ– ഗുണ്ടയ്ക്കൽ– ഈറോഡ്–ഷൊർണൂർ വഴി തിരിച്ചുവിടും
9. ഭാവ്നഗർ - കൊച്ചുവേളി എക്സ്പ്രസ് (19260): പൻവേൽ– പുണെ– ഗുണ്ടയ്ക്കൽ– ഈറോഡ്– ഷൊർണൂർ വഴി തിരിച്ചുവിടും
10. കുർള എൽടിടി - എറണാകുളം തുരന്തോ എക്സ്പ്രസ് (12223): പൻവേൽ– പുണെ– ഗുണ്ടയ്ക്കൽ– ഈറോഡ്– ഷൊർണൂർ വഴി തിരിച്ചുവിടും
11. ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ് (20932): സൂറത്ത്– ജൽഗാവ്– വാർധ– വിജയവാഡ– കോയമ്പത്തൂർ വഴി തിരിച്ചുവിടും.