ADVERTISEMENT

മാണ്ഡി ∙ തന്നെ കാണാനെത്തുന്ന പരാതിക്കാർ ആധാർ കാർഡ് കൊണ്ടുവരണമെന്നും പരാതി വിശദമായി എഴുതി നൽകണമെന്നും നടിയും എംപിയുമായ കങ്കണ റനൗട്ട്. വിനോദ സഞ്ചാരികൾ ഏറെ.െത്തുന്ന ഹിമാചലിൽ, തന്നെ കാണാനെത്തുന്നവർ മാണ്ഡി സ്വദേശികളാണോ എന്നു തിരിച്ചറിയാനാണ് ഇതെന്നു കങ്കണ പറഞ്ഞു.

‘‘കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതു നാട്ടുകാരായ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. എംപിയുടെ അടുത്തെത്തുന്നതു മാണ്ഡ്യ സ്വദേശികളാണോ എന്ന് ഉറപ്പു വരുത്താനാണ് ആധാർ കാർഡ‍്. പാർലമെന്റിൽ അവതരിപ്പിക്കേണ്ട നിങ്ങളുടെ പ്രശ്നങ്ങളുമായി മാത്രം കാണാൻ വരണം. അതൊരു പേപ്പറിൽ എഴുതി നല്‍കണം. തടസ്സങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കും.’’ – കങ്കണ പറഞ്ഞു. ബിജെപി സ്ഥാനാർഥിയായാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കങ്കണ വിജയിച്ചത്. 

അതേസമയം, ജനങ്ങളെയും അവരുടെ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് അങ്ങോട്ട് എത്തുകയാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ടതെന്നും കങ്കണയുടെ പ്രവൃത്തികൾ അതിനു ചേരുന്നതല്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. ജനപ്രതിനിധിയെ കാണാനെത്തുന്നവർ ആധാർ കാർഡ് കാണിക്കേണ്ട ആവശ്യമില്ലെന്നു കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് പൊതുമരാമത്തു മന്ത്രിയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചു. ‘‘നമ്മൾ ജനങ്ങളുടെ പ്രതിനിധികളാണ്. നാട്ടിലെ ജനങ്ങളെ കണ്ട് അവരുടെ പ്രശ്നങ്ങൾ പഠിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. പ്രശ്നങ്ങൾ കേൾക്കുകയും നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. അതിനു തിരിച്ചറിയൽ കാർഡ് നൽകേണ്ട കാര്യമില്ല’’ – വിക്രമാദിത്യ സിങ് പറഞ്ഞു.

English Summary:

Kangana Ranaut's "Bring Aadhaar To Meet Me" Draws Congress Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com