സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: മാപ്പുസാക്ഷിയാക്കണം എന്നാവശ്യപ്പെട്ട് ഹർജി
Mail This Article
തിരുവനന്തപുരം∙ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന സുരേഷ് സ്പേസ് പാർക്കിലെ നിയമനം നേടിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിൻ ദാസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തനിക്കറിയാമെന്നും താൻ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സച്ചിൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം 16ന് കോടതി വിശദ വാദം കേൾക്കും.
-
Also Read
കനത്ത മഴ: പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്ടം
സ്പേസ് പാർക്കിലെ നിയമനത്തിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. 2009-11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണു വ്യാജ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2017ലാണു സ്വപ്‌നയ്ക്കു ദേവ് എജ്യുക്കേഷൻ ട്രസ്റ്റ് മുഖേന സർട്ടിഫിക്കറ്റ് ലഭിച്ചത്. മാസം 3.18 ലക്ഷം രൂപയാണു സ്പേസ് പാർക്കിലെ ജോലിക്ക് സ്വപ്‌നയ്ക്കു നൽകിയിരുന്ന ശമ്പളം. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കർ ആണ് സ്വപ്‌നയ്ക്കു ജോലി നൽകിയതെന്നാണ് ആരോപണം.