‘കലക്ടറേ സ്കൂൾ അവധിയുണ്ടോ?’: ഓഫിസിലേക്ക് നിരവധി ഫോൺകോളുകൾ; ഇല്ലെന്ന് അധികൃതർ
Mail This Article
×
കാസർകോട് ∙ ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഇനിയും സ്കൂൾ അടച്ചിടുന്നതു വഴി ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും.
‘‘ഇന്ന് സ്കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. എല്ലാ ശനിയാഴ്ചയും നിലവിൽ പ്രവൃത്തി ദിനങ്ങളാണ്. ഇനിയും അവധി അനുവദിച്ചാൽ പകരം ക്ലാസുകൾ നൽകാൻ ദിവസങ്ങളില്ല. ജില്ലയിൽ മൊത്തത്തിൽ അവധി നൽകേണ്ട സാഹചര്യമില്ല. പ്രാദേശികമായി എവിടെയെങ്കിലും അവധി ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് നടപടിയെടുക്കാം’’–കലക്ടർ അറിയിച്ചു.
English Summary:
School Closures in Kasaragod: Collector Raises Concerns over Impact on Economically Backward Students
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.