ADVERTISEMENT

അടിമാലി/ ആലപ്പുഴ∙ മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തോടിന്റെ കരയിൽ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ.

 തിങ്കളാഴ്ച ആലപ്പുഴ നഗരത്തിലുണ്ടായ ശക്തമായ കാറ്റിൽ മരക്കൊമ്പു വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആറാട്ടു വഴി സിയാദ് മൻസിലിൽ ഉനൈസ് (30) മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരുക്കേറ്റ ഭാര്യ അലീഷ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Young Man Slips and Dies in Talum Kandam Stream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com