ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ അബ്കാരി നയം അടുത്ത മാസം പകുതിയോടെ പുറത്തിറക്കും. വിദേശമദ്യം, ഹോട്ടൽ, ടൂറിസം മേഖലയിലെ സംഘടനകളുമായുള്ള ചർച്ച പൂർത്തിയായി. ടൂറിസം, ബാർ മേഖലകളിൽനിന്നു സമ്മർദമുണ്ടെങ്കിലും ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഇത്തവണത്തെ നയത്തിലുണ്ടാകില്ലെന്നാണു സൂചന.  ബാറുകളുമായി ബന്ധപ്പെട്ടു ടൂറിസത്തിനു ഗുണകരമാകുന്ന ചില നിർദേശങ്ങൾ നയത്തിൽ ഇടംപിടിക്കും.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുന്നതും പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണു ബാറുടമയുടെ വിവാദ ശബ്ദരേഖയിലൂടെ സർക്കാരിനെതിരെ കോഴയാരോപണം ഉയർന്നത്. ആരോപണത്തെ തള്ളിപ്പറഞ്ഞ സർക്കാർ രണ്ടാവശ്യങ്ങളും മദ്യനയത്തിൽ അംഗീകരിച്ചു കൊടുക്കാൻ മുതിരില്ല. എന്നാൽ കേരള ട്രാവൽ മാർട്ട് സൊസൈറ്റി ഉൾപ്പെടെയുള്ള ടൂറിസം മേഖലയിലെ സംഘടനകൾ നഷ്ടമായ ടൂറിസം ഇവന്റുകളുടെ കണക്കുകൾ സർക്കാരിനു നൽകിയിരുന്നു. അതിനാൽ, ടൂറിസത്തെ സഹായിക്കുന്ന ഇടപെടൽ നയത്തിലുണ്ടാകണമെന്ന ആവശ്യം പരിഗണിക്കും.

കോഴയാരോപണത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണം പൂർത്തിയായിട്ടില്ല. എക്സൈസ് മന്ത്രിക്കു വേണ്ടി പ്രൈവറ്റ് സെക്രട്ടറി  നൽകിയ പരാതിയിലാണ് അന്വേഷണം. ആരോപണമുന്നയിച്ചു ശബ്ദസന്ദേശം പ്രചരിപ്പിച്ച ബാറുടമ അനിമോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തശേഷം ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിനു നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ഒട്ടേറെ ബാറുടമകളുടെ മൊഴിയെടുക്കാനുണ്ടെന്നുമാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

English Summary:

Dry day may continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com