ADVERTISEMENT

കോട്ടയം∙ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിൻ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്. എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് ബോഗി മാറ്റി ഘടിപ്പിച്ചാലെ യാത്ര തുടരാനാകുവെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറെങ്കിലും ട്രെയിൻ വൈകുമെന്നാണ് വിവരം. 

ട്രെയിൻ കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍, കോട്ടയത്ത് എത്തിയതോടെ വീണ്ടും പ്രശ്നം ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകളെല്ലാം വൈകുമെന്നാണ് വിവരം.

English Summary:

Technical Issue Causes Major Delay for Kerala Express at Kottayam Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com