കോണ്‍ഗ്രസും ബിജെപിയും ക്യാംപസിൽ ലഹരി മാഫിയകളെ വളര്‍ത്തുന്നു: പി.എം. ആര്‍ഷോ
Mail This Article
കൊയിലാണ്ടി∙ സംഘടനാ പ്രവര്‍ത്തനത്തില്‍ തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്എഫ്ഐയെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കൊയിലാണ്ടി ഗുരുദേവാ കോളജ് പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ബിജെപിയും ക്യാംപസിൽ ക്രിമിനല്‍ സംഘങ്ങളെയും ലഹരി മാഫിയകളെയും വളര്‍ത്തുകയാണെന്നും ആർഷോ ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ നാദാപുരത്തും തിരുവനന്തപുരത്തും മൃഗീയമായി മര്‍ദിച്ചപ്പോള്‍ വാർത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയാറായില്ല. എസ്എഫ്ഐ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണ്. കോളജ് മാനേജ്‌മെന്റിന് ഇഷ്ടമല്ലാത്തതിന്റെ പേരില്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ എസ്എഫ്ഐ തയാറല്ലെന്നും ആര്‍ഷോ പറഞ്ഞു.
എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ബി.ആര്‍.അഭിനവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി കെ.സത്യന്‍, കെ.സി.മുഹമ്മദ് ഫര്‍ഹാന്‍, സായൂജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.