318 കോടി രൂപയുടെ കൽക്കരി കുംഭകോണ കേസ്; മുൻ കോൺഗ്രസ് സർക്കാരിലെ ഉന്നതരുമായി ബന്ധമുള്ളവർക്കെതിരെ കുറ്റപത്രം
Mail This Article
റായ്പുർ∙കൽക്കരി കുംഭകോണ കേസിൽ ചത്തീസ്ഗഢിലെ മുൻ കോൺഗ്രസ് സർക്കാരിലെ ഉന്നതരുമായി ബന്ധമുള്ളവരെ പ്രതിചേർത്ത് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഓഫിസിലെ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പടെ 15 പേർക്കെതിരെയാണ് കുറ്റപത്രം. ചത്തീസ്ഗഢ് സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അഴിമതി വിരുദ്ധ ബ്യൂറോയുമാണ് 318 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപിക്കുന്ന കൽക്കരി കുംഭകോണ കേസ് അന്വേഷിക്കുന്നത്.
പ്രതികളിൽ ചിലർ കൽക്കരി ഖനനവുമായി ബന്ധപ്പട്ട് വ്യവസായകളിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഈ പണം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കോൺഗ്രസ് സർക്കാരിലെ ഉന്നതരുമായി ബന്ധമുള്ളവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി 1ന് റജിസ്റ്റർ ചെയ്ത കേസിൽ ഏഴുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.