അർജുനെ കാത്ത് കേരളം, ക്രൗഡ്സ്ട്രൈക്ക് ‘തകർച്ച’യിൽ മൈക്രോസോഫ്റ്റ്: അറിയാം പ്രധാനവാർത്തകൾ
Mail This Article
1. ബെംഗളൂരു∙ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റുള്ളർക്കും വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തിരച്ചിൽ നിർത്തിവച്ചുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് തിരച്ചിൽ നടന്നിരുന്നത്. ലൈറ്റുകൾ അടക്കം സജ്ജമാക്കിയിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തിരച്ചിൽ നിർത്തിയത്. ശനിയാഴ്ച അതിരാവിലെ തിരച്ചിൽ പുനരാരംഭിക്കും.
വായിക്കാം: അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; പുലർച്ചെ പുനരാരംഭിക്കും, റഡാർ എത്തിക്കും
2. വാഷിങ്ടൻ∙ മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമനി, യുഎസ്, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു.
വായിക്കാം: വിൻഡോസ് നിശ്ചലമായി; ലോകമാകെ ബാങ്കുകളും വിമാനത്താവളങ്ങളും പണിമുടക്കി
3. തിരുവനന്തപുരം∙ കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച കലക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.
വായിക്കാം: മഴ കനക്കും: വയനാട്ടലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
4. തിരുവനന്തപുരം∙ രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന ‘ഓർമയിൽ ഉമ്മൻ ചാണ്ടി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5. കൊച്ചി ∙ എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.
വായിക്കാം: ഗവർണർക്ക് തിരിച്ചടി; 3 സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിക്ക് ഹൈക്കോടതി സ്റ്റേ