ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; ആലപ്പുഴ ആര്യാട് ലൂതറൻ സ്കൂളിലെ 24 കുട്ടികൾ ചികിത്സയിൽ
Mail This Article
×
ആലപ്പുഴ∙ ആര്യാട് ലൂതറൻ സ്കൂളിലെ 24 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് വിവരം. 20 കുട്ടികളെ ജനറൽ ആശുപത്രിയിലും മറ്റ് കുട്ടികളെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണത്തിന്റെ കൂടെ വിദ്യാർഥികൾ പച്ച മോര് കഴിച്ചതായി പറയുന്നു. ഇതാണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് സ്കൂളിലെത്തി സാംപിൾ ശേഖരിച്ചു.
English Summary:
Food Poisoning: 24 Students Under Treatment in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.