ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് 2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേ പൂർ‌ത്തിയാകുമ്പോൾ റവന്യു രേഖകളിലുള്ളതിൽ അധികം ഭൂമി കൈവശമുള്ളവർക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കും. ഇതുസംബന്ധിച്ച ബിൽ ഒക്ടോബറിൽ ചേരുന്ന നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്. റവന്യു രേഖയിൽ 10 സെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് റീസർവേയിൽ രണ്ട് സെന്റ് കൂടുതൽ അധികമായി കണ്ടെത്തിയാൽ അതിന്റെ അവകാശംകൂടി ഉടമയ്ക്ക് ലഭ്യമാക്കുകയാണ് പുതിയ ബില്ല് വഴി ലക്ഷ്യമിടുന്നത്. 

നാലു വർഷം കൊണ്ട് 1555 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ പൂർ‌ത്തിയാക്കേണ്ടത്. 9(2) വിജ്ഞാപനമിറക്കിയ ശേഷം അപാകത ശ്രദ്ധയിൽപ്പെട്ടാൽ ഭൂഉടമകൾക്ക് സർവേ അസി. ഡയറക്ടർക്ക് ഓൺലൈനായി പരാതി നൽകാം. ഇത് പരിഹരിച്ചാവും അന്തിമ വിജ്ഞാപനമിറക്കുക. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർ‌ത്തിയാക്കും മുന്നേ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ 200 വില്ലേജുകളിൽ മാത്രമാണ് നിലവിൽ റീസർവേ പൂർത്തിയാക്കിയിരിക്കുന്നത്.

അതേസമയം, കണ്ടെത്തുന്ന അധിക ഭൂമി സർക്കാർ ഭൂമിയോട് ചേർന്നാവരുത് എന്ന നിബന്ധന ബില്ലിലുണ്ടാകും. സർക്കാർ പട്ടയഭൂമി ആകാനും പാടില്ല. ഭൂമിയ്ക്ക് കൃത്യമായ അതിർത്തി വേണം. തർക്കങ്ങളുണ്ടാകാനും പാടില്ല. റവന്യുരേഖയിൽ ഉള്ളതിൽ അധികമായുള്ള ഭൂമിയുടെ കരം നിലവിൽ ഈടാക്കാറില്ല. ഈ ഭൂമി ഉടമയ്ക്ക് കൈമാറ്റം ചെയ്യാമെങ്കിലും വാങ്ങുന്നയാൾക്ക് പോക്കുവരവ് ചെയ്ത് സ്വന്തം പേരിൽകൂട്ടാൻ വ്യവസ്ഥയില്ല. പുതിയ നിയമം വരുന്നതോടെ ഇതിനു പരിഹാരമാവും. 

അധിക ഭൂമി ക്രമപ്പെടുത്തി നൽകുന്നതിനു ഫീസ് ഈടാക്കണോ, ക്രമപ്പെടുത്തുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കണോ തുടങ്ങിയ കാര്യങ്ങൾ നിയമസഭയുടെ പരിഗണനയ്ക്ക് വന്നശേഷമേ തീരുമാനിക്കുകയുള്ളൂ.

English Summary:

Digital Resurvey: Kerala's Initiative to Regularize Land Ownership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com