ADVERTISEMENT

പത്തനംതിട്ട∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയും ധാർഷ്ട്യവും തിരഞ്ഞെടുപ്പിൽ ജനവികാരം എതിരാക്കിയെന്ന് എഐവൈഎഫ്. മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ  ബാധിച്ചുവെന്നും നവകരേള സദസ് പൂർണമായും ഇടത് സ്വഭാവത്തിലുള്ളതായിരുന്നില്ലെന്നും എഐവൈഎഫ് വിമർശിച്ചു. സംഘടനയുടെ പത്തനംതിട്ട ജില്ലാ ശിൽപശാലയിലാണ് വിമർശനം. 

ശില്‍പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങളുയർന്നത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് താഴേത്തട്ടിലുളളവരെ ഇടത് മുന്നണിക്ക് എതിരാക്കി. സപ്ലൈകോ പ്രതിസന്ധി കാര്യങ്ങള്‍ രൂക്ഷമാക്കി. കെഎസ്ആർടിസി ശമ്പള മുടക്കം, പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്റ്റൈപെന്‍ഡ് മുടക്കം എന്നിവ ഇടത് മനസ്സുളളവരില്‍ പോലും എതിര്‍ വികാരം സൃഷ്ടിച്ചുവെന്നും വിമർശനമുണ്ട്.

English Summary:

CM Pinarayi Vijayan Faces Backlash in Pathanamthitta AIYF Workshop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com