കേദാർനാഥിൽ മണ്ണിടിച്ചിൽ; 3 മരണം; 8 പേർക്ക് പരുക്ക്
Mail This Article
×
കേദാർനാഥ്∙ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. മണ്ണിന് പുറമെ പാറക്കല്ലുകളും ഇടിഞ്ഞ് വീണത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കേദാർനാഥിലെ ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്.
English Summary:
Kedarnath Landslide Today: Heavy Rains Claim Lives of 3 People
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.