തിരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത നടപടിയുമായി കോൺഗ്രസ് ഹൈക്കമാൻഡ്; ഒഡിഷ പിസിസി പിരിച്ചുവിട്ടു
Mail This Article
×
ന്യൂഡൽഹി∙ ഒഡിഷ പിസിസി കോൺഗ്രസ് ഹൈക്കമാൻഡ് പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റ് മുതൽ മണ്ഡലം തലത്തിലുള്ള ഭാരവാഹികളെ വരെ ഒഴിവാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി.
ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ പിരിച്ചുവിടൽ നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി. പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നത് വരെ പഴയ ഡിസിസി അധ്യക്ഷന്മാർ ആക്ടിങ് പ്രസിഡന്റുമാരായി തുടരുമെന്ന് എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
English Summary:
Congress High Command Dissolves Odisha PCC Following Poor Election Results
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.