ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നല്‍കി നിര്‍മല; അർജുൻ കാണാമറയത്ത്: പ്രധാന വാർത്തകൾ
Mail This Article
1) ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കൈപിടിച്ച ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
വായിക്കാം– ആദായ നികുതിദായകർക്ക് നേരിയ ആശ്വാസം; ഓഹരി വിപണിക്ക് നിരാശ
2) തിരുവനന്തപുരം∙ ബിഹാറിനും ആന്ധ്രയ്ക്കും നിര്‍മല സീതാരാമന്‍ വാരിക്കോരി കൊടുക്കുന്നതു കൊതിയോടെ നോക്കി പതിവുപോലെ നെടുവീർപ്പിട്ടു കേരളം. ലോക്സഭയിൽ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിൽ ഉണ്ടാകുമെന്ന് കരുതിയെങ്കിലും നിരാശയായി ഫലം.
3) കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തിൽനിന്ന് ആറുശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് രണ്ടുഘട്ടമായി 2,200 രൂപയാണ് പവന് കുറഞ്ഞത്.
വായിക്കാം–രാവിലെ ‘പൊന്നുംവില’; ബജറ്റിന് പിന്നാലെ സ്വർണത്തിന് കുറഞ്ഞത് 2000 രൂപ!
4) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജിയിൽ പുനഃപരീക്ഷയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെളിവുകളുടെ അഭാവത്തിൽ പുനഃപരീക്ഷ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വിധി.
വായിക്കാം–നീറ്റിൽ പുനഃപരീക്ഷയില്ല, ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി
5) ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള എട്ടാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. പുഴയിൽനിന്ന് അർജുനെയും ലോറിയെയും കണ്ടെത്താനായില്ല. തിരച്ചിലിനായി നാളെ ഐബോഡ് സാങ്കേതിക സംവിധാനം ഉപയോഗിക്കും.
വായിക്കാം–എട്ടാം ദിവസവും അർജുനെ കണ്ടെത്തിയില്ല; നാളെ ‘ഐബോഡ്’ ഉപയോഗിച്ച് തിരച്ചിൽ.