ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകും. രണ്ട് കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടു കൂടി കേരളത്തിനു വേണ്ടി ഇടപെടാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം കൂടി റവന്യു മന്ത്രി രേഖപ്പെടുത്തി. എയിംസ് അടക്കം കേരളം പ്രതീക്ഷ പുലര്‍ത്തിയ പല പദ്ധതികളും ഉണ്ടായിരുന്നെങ്കിലും ഒരു പരിഗണനയും നല്‍കാത്ത ഈ ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

വിനോദസഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനമായിട്ടുപോലും ഒരു കേന്ദ്ര ടൂറിസം സഹമന്ത്രി ഉണ്ടായിട്ടുകൂടി ടൂറിസം മേഖലയില്‍ പോലും ഒരു പദ്ധതിയും കൊണ്ടുവരാന്‍ കഴിയാത്തത്  ഏറെ പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന്‍റെ ധന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്. അര്‍ഹതപ്പെട്ട വിഹിതമെങ്കിലും കേരളത്തിനു ലഭിക്കാനായി കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രിമാര്‍ ഇടപെടണം എന്നും മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു.

English Summary:

Kerala Minister K.Rajan Slams Union Budget for Ignoring State's Needs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com