വൈറ്റിലയിൽ ബാർ ജീവനക്കാരും കൗൺസിലറും തമ്മിൽ വാക്കേറ്റം; മർദിച്ചെന്ന് ആരോപണം– വിഡിയോ
Mail This Article
കൊച്ചി∙ വൈറ്റിലയിൽ ബാർ ജീവനക്കാരും കൊച്ചി നഗരസഭ കൗൺസിലറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ബാർ ജീവനക്കാരിയെ കൗൺസിലർ മർദിച്ചെന്നാണ് ആരോപണം. എന്നാൽ ബാർ ജീവനക്കാർ മർദിച്ചത് തന്നെയാണെന്ന് കൗൺസിലർ സുനിത ഡിക്സൺ പറയുന്നു. ബാറിനോട് ചേർന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ശുചീകരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയിൽ കൗൺസിലറും ബാർ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോടാണ് സംസാരിക്കാൻ താൽപര്യമെന്നുമാണ് സുനിത ഡിക്സൺ തർക്കത്തിനിടെ പറയുന്നത്.
എന്നാൽ ഞങ്ങളോട് സംസാരിച്ചാൽ മതിയെന്നും ചോദിക്കുമ്പോഴൊക്കെ പണം തന്നിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നുണ്ട്. ബാർ ജീവനക്കാരിൽ ഒരാളെ സുനിത അസഭ്യം പറയുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം.