ADVERTISEMENT

നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ കേരളത്തിന് നിരാശമാത്രം. ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകളാണു വീണുടഞ്ഞത്. സംസ്ഥാനത്തുനിന്നു 2 സഹമന്ത്രിമാരുള്ള സാഹചര്യത്തില്‍ ടൂറിസം രംഗത്തും റെയില്‍വേ രംഗത്തും വലിയ പ്രതീക്ഷകളാണ് കേരളത്തിനുണ്ടായിരുന്നത്. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം.

English Summary:

Manorama Online Podcast Varthaneram about Union Budget and Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com