ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കൈപിടിച്ച ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ബിഹാ‍ർ, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്കു പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

budget-info-card-1
budget-info-card-2
budget-info-card-3
budget-info-card-4
info-card-8
budget-info-card-7
budget-info-card-6
budget-info-card-1
budget-info-card-2
budget-info-card-3
budget-info-card-4
info-card-8
budget-info-card-7
budget-info-card-6

കാർഷികോത്പാദനം വർധിപ്പിക്കൽ, തൊഴിൽ – നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദന–സേവന മേഖല, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷൻ–ഗവേഷണം–വികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുൻഗണനാ വിഷയങ്ങൾ. 30 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങളിൽ ഗതാഗത വികസന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും.

English Summary:

Union Budget 2024- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com