ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിന്റെ പ്രകടനപത്രിക ധനമന്ത്രി ‘കോപ്പിയടിച്ചതായി’ പ്രതിപക്ഷ ആരോപണം. കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ ചില നിർദേശങ്ങൾ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയതായി കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പി.ചിദംബരവും ആരോപിച്ചു.

‘‘യുവാക്കൾക്ക് തൊഴിൽ ഉറപ്പു നൽകുന്ന പദ്ധതി കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതാണ് കേന്ദ്രമന്ത്രി ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്’’–ജയറാം രമേശ് പറഞ്ഞു. അപ്രന്റീസുകൾക്ക് വർഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്നത്. അപ്രന്റീസുകളുടെ കഴിവ് വർധിപ്പിച്ചു തൊഴിവസരങ്ങൾ വർധിപ്പിക്കും. ലക്ഷക്കണക്കിനു യുവാക്കൾക്ക് മുഴുവൻ സമയ തൊഴിലവസരം നൽകുമെന്നും കോൺഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്നു. 

‘‘പത്തു വർഷമായി ബിജെപി സർക്കാരോ അവരുടെ പ്രകടന പത്രികയോ തൊഴിലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയ പ്രശ്നമാണെന്ന് കേന്ദ്രം ഒടുവിൽ സമ്മതിച്ചിരിക്കുന്നു’’– ജയറാം രമേശ് പറഞ്ഞു. പി.ചിദംബരവും കേന്ദ്രത്തെ പരിഹസിച്ചു. കോൺഗ്രസ് പ്രകടന പത്രികയിലെ നിർദേശങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നു ചിദംബരം പറഞ്ഞു. ‘‘ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ധനമന്ത്രി കോൺഗ്രസ് പ്രകടനപത്രിക വായിച്ചതിൽ സന്തോഷമുണ്ട്. യുവാക്കൾക്ക് ജോലിയും വേതനവും ഉറപ്പാക്കുന്ന പ്രകടനപത്രികയിലെ 30–ാം പേജ് ധനമന്ത്രി അതുപോലെ സ്വീകരിച്ചതിലും സന്തോഷമുണ്ട്’’–ചിദംബരം എക്സിൽ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com