ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. യൂട്യൂബ് വീഡിയോയിലൂടെ ധ്രുവ് റാഠി തന്നെ അപമാനിച്ചെന്ന് ആരോപിച്ചു ബിജെപി നേതാവ്  സുരേഷ് കരംഷി നഖുവയാണു കോടതിയെ സമീപിച്ചത്. അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി തന്നെ വിളിച്ചതായി സുരേഷ് കരംഷി നഖുവ ആരോപിച്ചു. 

‘മൈ റിപ്ലെ ടു ഗോദി യൂട്യൂബേഴ്സ്’ എന്ന പേരിൽ ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയാണു പരാതിക്ക് ആധാരം. ഒരു കഥയില്ലാത്തയാളാണു നഖുവയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. റാഠിയുടെ പരാമർശത്തെത്തുടർന്നു തനിക്ക് സമൂഹത്തിൽനിന്നും വലിയ അപമാനം നേരിടേണ്ടി വന്നെന്നാണു നഖുവയുടെ ഹർജിയിൽ പറയുന്നത്. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കും.

English Summary:

Delhi Court Summons Dhruv Rathee in Defamation Case by BJP Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com