ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ഇന്ത്യാസഖ്യം. പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തി. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ  മുദ്രാവാക്യം മുഴക്കി വോക്കൗട്ട് നടത്തി പ്രതിപക്ഷം. 

നിതി ആയോഗ് ശനിയാഴ്ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും. അതേസമയം, ഘടകകക്ഷികളെ പ്രീണിപ്പിച്ചു അധികാരക്കസേര ഉറപ്പിക്കാനുള്ള ബജറ്റാണെന്ന പ്രതിപക്ഷ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ തള്ളി. പത്തുമുപ്പതു പാർട്ടികൾ കൂടിയിട്ടും 230 സീറ്റ് തികയ്ക്കാൻ കഴിയാത്ത ഇന്ത്യാസഖ്യത്തിന് അതേപ്പറ്റി പറയാൻ അവകാശമില്ലെന്നു നിർമല പ്രതികരിച്ചു. ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നതു കൊണ്ട് ആ സംസ്ഥാനങ്ങൾക്കൊന്നും വിഹിതം നൽകിയിട്ടില്ലെന്ന് പറയാനാകില്ല. ബജറ്റിന്റെ പൂർണ വിവരങ്ങൾ പരിശോധിച്ചാൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം വിഹിതം നൽകുകയോ പദ്ധതി അനുവദിക്കുകയോ ചെയ്തിട്ടുണ്ടെന്നു വ്യക്തമാകുമെന്നും ധനമന്ത്രി പറഞ്ഞു.

English Summary:

Parliament Session: Budget Discussion Today, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com